Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landslide Onto

Kozhikode

ക​ന​ത്ത മ​ഴ: വീ​ടി​നു മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് നാ​ശ​ന​ഷ്ടം

പേ​രാ​മ്പ്ര: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നു മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് നാ​ശ​ന​ഷ്ടം. കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ ഒ.​ടി. പോ​ക്ക​റി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്.

വീ​ടി​ന്‍റെ അ​ടു​ക്ക​ള മ​ണ്ണ് മൂ​ടി പൂ​ർ​ണ​മാ​യും ത​ക​രു​ക​യും വീ​ടി​ന്‍റെ മു​റി​ക​ൾ​ക്ക് വി​ള്ള​ൽ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ത​ണ്ടോ​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഹീ​ന അ​റ​യി​ൽ, വാ​ർ​ഡ് അം​ഗം ര​വീ​ന്ദ്ര​ൻ കേ​ളോ​ത്ത്, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ഷൈ​ലേ​ഷ് കു​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​ആ​ർ. ര​മ, കെ.​ടി. അ​ശ്വ​തി, എ​ൻ.​എം. മ​ണി എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​വു​ന്ന ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം കാ​ല​താ​മ​സം കൂ​ടാ​തെ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് അം​ഗം ര​വീ​ന്ദ്ര​ൻ കേ​ളോ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up